ചിറ്റൂർ: സൗദാബിക ജംഗ്ഷൻ ടെലഫോൺ എക്സ്ചേഞ്ച് തിരിവ് റോഡിൽ ഉണ്ടായ കുഴി വാഹനയാത്രികർക്കും കാൽനടയാത്രികർക്കും അപകടക്കെണിയായി. ഇരുവശത്തും വാഹനങ്ങളെത്തിയാൽ വടക്കുഭാഗം വഴി സഞ്ചരിക്കാൻ കുഴിയിൽ ഇറക്കി കയറ്റണം.
ഇത് വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ തകരാറിലാക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞമാസം അണിക്കോട് മുതൽ ആശുപത്രി ജംഗ്ഷൻ വരെ റോഡിൽ കുഴിയടക്കൽ നടന്നിരുന്നു.
സൗദാംബിക ജംഗ്ഷൻ റോഡിലെ കുഴി ടാറിംഗ് നടത്തിയില്ലെന്നതും യാത്രക്കാരുടെ പരാതിയാണ്. കൊടുവായൂർ - കോയമ്പത്തൂർ പ്രധാന റോഡെന്നതിനാൽ ചരക്കുലോറികൾ ഉൾപ്പെടെ നിരവധി യാത്രാവാഹനങ്ങളും ഇടതടവില്ലാതെ സഞ്ചരിക്കുന്ന വഴിയിലാണ് അപകടഭീഷണിയായി കുഴിയുള്ളത്.
പൊതുമരാമത്ത് റോഡുവിഭാഗം ജീവനക്കാൻ പതിവായി സഞ്ചരിക്കുന്ന വഴിയായിട്ടും കുഴിമൂടാത്തത് ജീവനക്കാരുടെ അനാസ്ഥയാണെന്ന പരാതിയും ഉയർന്നിട്ടുണ്ട്.